Showing posts with label KGS. Show all posts
Showing posts with label KGS. Show all posts

October 20, 2010

ചുവരെഴുത്ത്

(ഈ കവിതയുടെ ആശയത്തിന് ഞാന്‍ K G ശങ്കരപ്പിള്ളയുടെ 'കുടമറ' എന്ന കവിതയോട് കടപ്പെട്ടിരിക്കുന്നു).

കുട മടക്കി വെച്ചു, വാതില്‍ കൊട്ടിയടച്ചു ഞാന്‍,
സഹ മുറിയനെങ്ങാനും കുട ചോദിച്ചാലോ
നിവര്‍ത്തിയിട്ടു ഞാനെന്‍ ജനല്‍ കര്‍ട്ടനുകള്‍
എത്തി  നോക്കെണ്ടാരുമെന്‍ മുറിയിലേക്ക്
അടിച്ചു പുറത്താക്കിടെണം പുറം ലോകത്തെയെന്‍ മുറിയില്‍ നിന്നും
വിരിച്ചു ഞാന്‍ ആമസോണില്‍ നിന്നുമിന്നലെയെത്തിയ കര്‍ട്ടന്‍-
എനിക്കും സഹമുറിയനുമിടയില്‍ മതില്‍ തീര്‍ത്തു കൊണ്ട്
ലോഗിന്‍ ചെയ്തു  ഫേസ്ബുക്കില്‍
 ആരൊക്കെയാണെന്‍ മതിലിലെഴുതിയിരിക്കുന്നതെന്ന് നോക്കവേ
കണ്ടു ഞാനൊരപരിചിതന്റെ പോസ്റ്റ്‌
ഉടനെ മാറ്റി ഞാനെന്‍ പ്രൈവസി സെറ്റിംഗ്സ്
അങ്ങനെ എഴുതേണ്ട ഒരന്യനുമെന്‍ മതിലില്‍

ആമസോണ്‍- Amazon.com
മതില്‍- Facebook wall