June 20, 2011

ഒരു കൊച്ചു മഴ അനുഭവം


"മഴയത്ത് നടക്കാന്‍ ഞാനിഷ്ടപെടുന്നു കാരണം ഞാന്‍ കരയുന്നത് ആരും കാണില്ലല്ലോ"- ചാപ്ലിന്‍ 
"മഴയത്ത് നടക്കാന്‍ ഞാനിഷ്ടപെടുന്നു കാരണം ഞാന്‍ പാന്റ്സില്‍ മൂത്രമൊഴിച്ചത് ആരും അറിയില്ലല്ലോ"- ഞാന്‍ 

ചില കാര്യങ്ങള്‍ അങ്ങനെയാണ്. ചിന്തിക്കേണ്ട എഴുതേണ്ട എന്നൊക്കെ വെച്ചാലും വീണ്ടും വീണ്ടും മനസിനെ അലട്ടും. കുറച്ചു നാളായി മഴ ഇങ്ങനെ ശല്യം ചെയ്യാന്‍ തുടങ്ങിയിട്ട്. മഴയോടൊപ്പം നാമെപ്പോഴും ചേര്‍ത്ത് പറയാറുള്ള ഒന്നാണ അധ്യയന വര്‍ഷാരംഭവും ഉണങ്ങാത്ത യൂനിഫോര്‍മുമെല്ലാം. മഴയെ കുറിച്ചോര്‍ക്കുമ്പോള്‍ ഞാന്‍ ആദ്യം ചിന്തിക്കുന്ന കാര്യം എനിക്ക് കുടകളോടുള്ള  അല്ലെര്‍ജി  ആണ്. എന്റെ തല നനഞ്ഞാലും കുട നനയുന്നത് ഇഷ്ടമില്ലാത്തതിനാല്‍ പലപ്പോഴും കുട ബാഗില്‍ വെച്ച് മഴ കൊണ്ട് നടക്കാറുണ്ട് ഞാന്‍. മഴ നനഞ്ഞ കുട കൂടെ കൊണ്ട് നടക്കുന്നത് നമ്മുടെ ദേഹത്ത് മൂത്രമൊഴിച്ച ഒരു കുഞ്ഞിനെ വീണ്ടും ഒക്കത്ത് വെക്കുന്നത് പോലെയാണ് എനിക്ക് അനുഭാവപ്പെടാരുള്ളത്. ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് ഞാന്‍ വെരെഒരു പ്രത്യേക കാരണം കൊണ്ട് പക്ഷെ മഴ നനഞ്ഞു വീട്ടില്‍ പോയിട്ടുണ്ട്. അക്കാലത്തു സ്വതവേ അന്തര്‍ മുഖനായിരുന്ന ഞാന്‍ "ടീച്ചറേ... 'പാത്താന്‍' പോവട്ടെ" എന്ന് ചോദിക്കാനുള്ള മടി കൊണ്ട് മൂത്രമൊഴിക്കാനുള്ള മുട്ട് തടുത്തു വെച്ച് കുറെ നേരം കാത്തിരുന്നു. അവസാനം യാതൊരു രക്ഷയും ഇല്ലാതായപ്പോള്‍ അത് തന്നെ സംഭവിച്ചു. ഒന്നാം ക്ലാസ്സുകാരന്റെ പരിഭ്രമത്തോടെയും നാണത്തോടെയും ലോങ്ങ്‌ ബില്ലിനായി കാത്തിരുന്നു. ബെല്ലടിച്ചതും കോരിച്ചൊരിയുന്ന മഴയത്തേക്ക് ഞാന്‍ എടുത്തു ചാടി. അന്ന് പക്ഷെ എനിക്ക് ചാപ്ലിനെ അറിയില്ലായിരുന്നു .

February 9, 2011

മതം/ജാതി പോര്‍ട്ടബിലിറ്റി പ്രണയം

അങ്ങനെ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സിസ്റ്റം നിലവില്‍ വന്നു.
ഇനി എന്നാണാവോ മതം/ ജാതി പോര്‍ട്ടബിലിറ്റി പ്രണയങ്ങള്‍ സാധ്യമാവുന്നത്.