June 20, 2011

ഒരു കൊച്ചു മഴ അനുഭവം


"മഴയത്ത് നടക്കാന്‍ ഞാനിഷ്ടപെടുന്നു കാരണം ഞാന്‍ കരയുന്നത് ആരും കാണില്ലല്ലോ"- ചാപ്ലിന്‍ 
"മഴയത്ത് നടക്കാന്‍ ഞാനിഷ്ടപെടുന്നു കാരണം ഞാന്‍ പാന്റ്സില്‍ മൂത്രമൊഴിച്ചത് ആരും അറിയില്ലല്ലോ"- ഞാന്‍ 

ചില കാര്യങ്ങള്‍ അങ്ങനെയാണ്. ചിന്തിക്കേണ്ട എഴുതേണ്ട എന്നൊക്കെ വെച്ചാലും വീണ്ടും വീണ്ടും മനസിനെ അലട്ടും. കുറച്ചു നാളായി മഴ ഇങ്ങനെ ശല്യം ചെയ്യാന്‍ തുടങ്ങിയിട്ട്. മഴയോടൊപ്പം നാമെപ്പോഴും ചേര്‍ത്ത് പറയാറുള്ള ഒന്നാണ അധ്യയന വര്‍ഷാരംഭവും ഉണങ്ങാത്ത യൂനിഫോര്‍മുമെല്ലാം. മഴയെ കുറിച്ചോര്‍ക്കുമ്പോള്‍ ഞാന്‍ ആദ്യം ചിന്തിക്കുന്ന കാര്യം എനിക്ക് കുടകളോടുള്ള  അല്ലെര്‍ജി  ആണ്. എന്റെ തല നനഞ്ഞാലും കുട നനയുന്നത് ഇഷ്ടമില്ലാത്തതിനാല്‍ പലപ്പോഴും കുട ബാഗില്‍ വെച്ച് മഴ കൊണ്ട് നടക്കാറുണ്ട് ഞാന്‍. മഴ നനഞ്ഞ കുട കൂടെ കൊണ്ട് നടക്കുന്നത് നമ്മുടെ ദേഹത്ത് മൂത്രമൊഴിച്ച ഒരു കുഞ്ഞിനെ വീണ്ടും ഒക്കത്ത് വെക്കുന്നത് പോലെയാണ് എനിക്ക് അനുഭാവപ്പെടാരുള്ളത്. ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് ഞാന്‍ വെരെഒരു പ്രത്യേക കാരണം കൊണ്ട് പക്ഷെ മഴ നനഞ്ഞു വീട്ടില്‍ പോയിട്ടുണ്ട്. അക്കാലത്തു സ്വതവേ അന്തര്‍ മുഖനായിരുന്ന ഞാന്‍ "ടീച്ചറേ... 'പാത്താന്‍' പോവട്ടെ" എന്ന് ചോദിക്കാനുള്ള മടി കൊണ്ട് മൂത്രമൊഴിക്കാനുള്ള മുട്ട് തടുത്തു വെച്ച് കുറെ നേരം കാത്തിരുന്നു. അവസാനം യാതൊരു രക്ഷയും ഇല്ലാതായപ്പോള്‍ അത് തന്നെ സംഭവിച്ചു. ഒന്നാം ക്ലാസ്സുകാരന്റെ പരിഭ്രമത്തോടെയും നാണത്തോടെയും ലോങ്ങ്‌ ബില്ലിനായി കാത്തിരുന്നു. ബെല്ലടിച്ചതും കോരിച്ചൊരിയുന്ന മഴയത്തേക്ക് ഞാന്‍ എടുത്തു ചാടി. അന്ന് പക്ഷെ എനിക്ക് ചാപ്ലിനെ അറിയില്ലായിരുന്നു .

May 27, 2011

കറവ ബാക്കി

(എന്‍റെ ഒരു സുഹൃത്തിന്‍റെ എഴുതി വരുന്ന ഒരു കഥയില്‍ നിന്ന്)
കറവക്കാരന്‍ കറവ കഴിഞ്ഞു അകിട്ടില്‍ ബാക്കി വെക്കുന്ന പാലിനായി കാത്തിരിക്കുന്ന പശുക്കിടാവിനെ പോലെ അവന്‍റെ/ളുടെ ഒരു കടാക്ഷം പ്രതീക്ഷിച്ചു അവന്‍/ള്‍ ആള്‍ക്കൂട്ടത്തില്‍ തനിയെ ഇരുന്നു.

April 27, 2011

നെഗറ്റീവ് മാര്‍ക്ക്‌


മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളും ചേരും പടി ചേര്‍ക്കലും എന്നും അവന്‍റെ പേടി സ്വപ്നങ്ങളായിരുന്നു. അത് കൊണ്ട് അവനിന്നും ബാച്ചിലെര്‍ ആയി തുടരുന്നു.

April 10, 2011

പാസ്സ്‌വേര്‍ഡ്‌ സ്ട്രെങ്ങ്ത്

ആദ്യമൊക്കെ കാമുകിമാരുടെ പേരുകളായിരുന്നു അവന്റെ ഇ-മെയില്‍ പാസ്‌ വേര്‍ഡുകള്‍,
 ഇപ്പോള്‍ അവരുടെ പേരുകളുടെ ആദ്യാക്ഷരങ്ങള്‍ മാത്രവും.  

February 9, 2011

ദുശ്ശാസനന്‍ വീണ്ടും വന്നു. ഇത്തവണ എറണാകുളം ഷൊര്‍ണ്ണൂര്‍  പാസ്സെഞ്ചെറില്‍.പക്ഷെ ഇത്തവണ  പാണ്ടവന്മാര്‍ക്ക്‌ കരച്ചില്‍ കേള്‍ക്കേണ്ടി വന്നില്ല.അവരുടെ ചെവികള്‍ ഐ പോഡിനും കൈകള്‍ മൊബൈല്‍ ഫോണ്‍ കീപാഡിനും പണയം വെച്ചിരുന്നു.

മതം/ജാതി പോര്‍ട്ടബിലിറ്റി പ്രണയം

അങ്ങനെ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സിസ്റ്റം നിലവില്‍ വന്നു.
ഇനി എന്നാണാവോ മതം/ ജാതി പോര്‍ട്ടബിലിറ്റി പ്രണയങ്ങള്‍ സാധ്യമാവുന്നത്. 
ഒരു വരയെ അത് മാഴ്ക്കാതെ തൊട്ടപ്പുറത്ത് വേറൊരു വല്യ വര വരച്ചു കൊണ്ട് ചെരുതാക്കുന്നതിനെ കുറിച്ച് പ്രൈമറി ക്ലാസ്സുകളില്‍ വെച്ചേതോ അദ്ധ്യാപകന്‍ പറഞ്ഞിട്ടുണ്ട്. ആ വിദ്യ ഏറ്റവും നന്നായി സ്വായത്തമാക്കിയിട്ടുള്ളത് നമ്മുടെ UPA ഗവണ്മെന്റ് ആണെന്ന് തോന്നുന്നു. ഇപ്പൊ ISRO സ്പെക്ട്രും അഴിമതി 2 കോടി കോടി രൂപ ഖജനാവിന് നഷ്ടമുണ്ടാക്കിയെന്ന CAG റിപ്പോര്‍ട്ടിന് ശേഷം ആരും പറയില്ലല്ലോ 2 G സ്പെക്ട്രും അഴിമതി ആണ് ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി എന്ന്.

February 8, 2011

നിങ്ങളവനെ Incestous ആക്കി


(ഇവിടെ ഞാന്‍ incestous എന്ന പദം പ്രയോഗിച്ചിരിക്കുന്നത് അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തിലല്ല. വേറെ ഒരു വാക്ക് ഞാന്‍ ഉദ്ദേശിക്കുന്ന പ്രതിഭാസത്തിനു കിട്ടാത്തത് കൊണ്ടും കൂടിയാണ് ഞാന്‍ ആ പദം ഉപയോഗിച്ചിരിക്കുന്നത്.)


മറ്റു പലരെയും പോലെ അമ്മപെങ്ങന്മാരും(അച്ഛനാങ്ങളമാരും ) ഉള്ള ഒരാള്‍ തന്നെയാണ് അവനും. കാണാന്‍ കൊള്ളാത്ത ആണ്‍പിള്ളേരെ ആങ്ങളമാരാക്കുന്ന സ്വഭാവം പെണ്‍പിള്ളേര്‍ക്കുണ്ടെന്ന ശ്രീനിവാസന്റെ മുന്നറിയിപ്പ് മനസ്സില്‍ വെച്ചു കൊണ്ട് തന്നെയാണ് അവന്‍ പല പെണ്‍പിള്ളേരോടും പ്രണയാഭ്യര്‍ത്ഥന നടത്തിയത്. പക്ഷെ അവരെല്ലാവരും അവനെ ആങ്ങളയാക്കാന്‍ (ചിലപ്പോള്‍ അച്ഛനും!)വെമ്പല്‍ കൊണ്ടപ്പോള്‍ Incestous ആവുകയല്ലാതെ അവന്റെ മുന്‍പില്‍ വേറെ മാര്‍ഗമൊന്നുമില്ലായിരുന്നു.  


February 2, 2011

വാലിഡിറ്റി

നീ എന്റെ കൂട്ടുക്കാരന്‍ ആയിരിക്കും എന്നെ വിമര്‍ശിക്കാത്തിടത്തോളം കാലം
നീ എന്‍റെ കാമുകി ആയിരിക്കും എന്‍റെ ഇച്ചകള്‍ക്ക് വഴങ്ങുന്നിടത്തോളം കാലം
നീ എന്‍റെ ഭാര്യ ആയിരിക്കും എന്‍റെ അവിഹിത ബന്ധങ്ങളെ ചോദ്യം ചെയ്യാത്തിടത്തോളം കാലം.

പരിചയം

ഇന്നലെ വരെ അവനെന്നെ അറിയില്ലായിരുന്നു. പരസ്പരം കണ്ടാല്‍ ഞങ്ങള്‍ ഒരു ഹായ് പോലും പറയാറില്ലായിരുന്നു.
പക്ഷെ ഇന്നലെ അവനെന്നെ കണ്ടപ്പോള്‍ ചിരിച്ചു. കാരണം റെയില്‍വേ സ്റ്റേഷനില്‍ ടിക്കറ്റ്‌ കൌണ്ടറിനു മുന്‍പിലെ ക്യൂവില്‍ അവനെന്‍റെ പിന്നില്‍ ഒരു പാട് പിറകിലായിരുന്നു.

January 24, 2011

Guest Post by My Friend

നിന്‍ നനവാര്‍ന്ന കണ്ഠത്തില്‍ നിന്നാനന്ദ മൂര്‍ച്ച തന്‍  രാഗങ്ങളുയരവേ
നിന്‍ അര്‍ദ്ധനിമീലിത മിഴികളില്‍  എന്നിലെ പുരുഷന്‍ കണ്ണാടി നോക്കുന്നു.
അഭൂതപൂര്‍വമേതോ വിജയത്തിന്‍ ലഹരി നുണയുന്നു ഞാന്‍.
വേപഥു കൊള്ളും നിന്നിളം മെയ്യില്‍ തീ പടര്‍ത്തി കുതിക്കുന്നു
യാഗാശ്വങ്ങളെ പോലെയെന്‍ അധരങ്ങള്‍.
എങ്കിലും സഖി നിന്നിലഭയം തേടുവോന്‍ ഞാന്‍,
എരിയും വനത്തില്‍ നിന്നോടി വന്നെത്തിയോരീ കലമാന്‍.
തണല്‍ തേടുന്നു നിന്‍ കൂന്തല്‍ തീര്‍ത്ത നികുഞ്ജത്തില്‍, 
കമ്പനം കൊള്ളുന്ന നിന്റെ നെഞ്ചില്‍, കാലടികളില്‍.

January 19, 2011

അപരവല്‍ക്കരിക്കപ്പെടുന്നവരുടെ മാനിഫെസ്റോ

Dedication: ആണ്‍ സൗഹൃദങ്ങളെ സംശയദൃഷ്ടിയോടെ  നോക്കുന്ന എല്ലാ ...........മക്കള്‍ക്കും 
Note: This poem(if you can call it so) is partly influenced by the concept of 'performativity' which Judith Butler talks about in her book 'The Gender Trouble'.


കൈ കോര്‍ത്ത് പിടിച്ചു നടക്കരുത് രണ്ടാണുങ്ങള്‍ 'ഒറ്റയ്ക്ക്'  
തൊട്ടുരുമ്മിയിരുന്നു കുശലം പറയരുതാളുകള്‍ കാണ്‍കെ
തല ചായ്ക്കരുത് നിന്‍ സുഹൃത്തിന്‍ ചുമലില്‍ തളര്‍ന്നു വീഴാറായാലും
അഭിനന്ധിക്കരുത് നിന്‍  സുഹൃത്തിനെയാലിംഗനത്താല്‍
ഓര്‍ക്കുക, നിങ്ങള്‍ ഭിന്നലൈംഗികതയുടെ* പനോപ്ടികോനിലാണ്
               കാലം പഴയതല്ല സുഹൃത്തെ 
               ഈ നശിച്ച 377 വിധിക്ക് ശേഷം
കൂടെ കൂട്ടികൊള്ളണമൊരു  പെണ്കുട്ടിയെയെങ്കിലും സിനിമക്ക് പോകുമ്പോള്‍
അയലത്തെ പയ്യനില്‍ നിന്നിടക്കിടെ നീലപ്പടങ്ങള്‍ വാങ്ങി കണ്ടീടണം
തുണ്ട് പുസ്തകങ്ങള്‍ വാങ്ങി വായിച്ചീടണം നാലാള്‍ കാണ്‍കെ 
സുഹൃത്തുക്കള്‍  മുന്‍പാകെ വീരവാദം മുഴക്കീടണം, താനയല്‍ക്കാരിയോടൊത്തു ശയിച്ചെന്ന്    
പറഞ്ഞേക്കാം, നീ 'കുണ്ടന'**ല്ലെന്നു തെളിയിക്കേണ്ടത് നിന്‍റെ ബാധ്യതയാണ്. 


*heterosexuality
** a colloquial term for Gay

Jointly Posted By Muhammed Afzal P, Akhil Sukumaran, Bestin Samuel and Monu Rajan

January 9, 2011

'അഭിമാന' ഹത്യ ?

കുറച്ച കാലമായി ഒന്നും പോസ്റ്റ്‌ ചെയ്യാത്തത് കൊണ്ട് ചുമ്മാ പേരിനു പോസ്റ്റ്‌ ചെയ്യുകയല്ല. honour killings അഥവാ വ്യത്യസ്ത ജാതിയില്‍ പെട്ടവര്‍ വിവാഹം കഴിച്ചതിന്‍റെ പേരില്‍ കൊല ചെയ്യപെടുന്ന സംഭവം, അതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ വായിക്കുമ്പോള്‍ ഒരു ഭാഷാ-സാഹിത്യ വിദ്യാര്‍ഥി എന്ന നിലക്ക് എനിക്ക് തോന്നിയിട്ടുള്ള വളരെ obvious ആയ ഒരു കാര്യം കുറിക്കുകയാണ് ഇവിടെ. honour killings എന്ന പദം വാര്‍ത്താ മാധ്യമങ്ങളില്‍ ഉപയോഗിക്കപെടുമ്പോള്‍ honour killing എന്ന കാടത്തത്തെ അറിയാതെയെങ്കിലും ആ പദ പ്രയോഗം ന്യായീകരിക്കുന്നില്ലേ? അതായത് അഭിമാന ഹത്യ എന്ന് നാം വിളിക്കുമ്പോള്‍ അഭിമാനം രക്ഷിക്കാനാണ് തങ്ങള്‍ കൃത്യം നടത്തിയതെന്നുള്ള വാദത്തിനു സാധുത ലഭിക്കുകയല്ലേ ചെയ്യുന്നത്? ഇവിടെ ഒരു കാര്യം കൂടെ സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. മലയാള പത്രമായ ദേശാഭിമാനി ഈ വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്യുമ്പോള്‍ ഉപയോഗിച്ചത് ദുരഭിമാന ഹത്യ എന്ന പദം ആണെന്നുള്ളത് തീര്‍ത്തും പ്രശംസനീയര്‍ഹ്മാണ് . അഭിമാനത്തിന്റെ പേരിലല്ല മറിച്ച് ദുരഭിമാനത്തിന്റെ പേരിലാണ് ആ കൊലകള്‍ നടന്നിട്ടുള്ളതെന്ന ധീരമായ ഒരു പ്രഖ്യാപനമായി അതിനെ കാണേണ്ടിയിരിക്കുന്നു . ഇംഗ്ലീഷില്‍ honour killings എന്നതിന് പകരമായി dishonour killings എന്ന പദം പ്രയോഗിക്കുന്നതും ഒരേ അളവില്‍ വിപരീത ഫലം തന്നെയാനുണ്ടാക്കുക.