November 7, 2010

സദാചാരം

Guest Post By:
ഷംസീര്‍ മാമ്പ്ര 

 മുടിയൊഴിച്ചിട്ട അവളുടെ പിന്‍കഴുത്തില്‍ 
ചുംബിക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്‌.
നനുത്ത ചെവികളെ ,
കടിച്ചു വലിക്കാനും.
പക്ഷെ, 
അവള്‍ക്ക് പകലിന്റെ ധാര്‍മികതയെ ഭയമായിരിന്നു. 
അതിനാലവളെന്നെ ഇരുട്ടിലേക്ക്  വലിച്ചിട്ടു.
ഇരുട്ടിന്റെ കനത്ത മൂകതയില്‍ 
അവള്‍ പറഞ്ഞ ധാര്‍മികതക്ക്
ശ്വാസം മുട്ടുമെത്രേ.