September 24, 2010

പ്രൊഫഷണല്‍ കാമുകന്‍

ആദ്യമായൊരു പെണ്‍കുട്ടിയോട് പ്രണയം തുറന്ന്‌ പറഞ്ഞ ദിവസം അവന്റെ ഹൃദയം നിറഞ്ഞു തുളുമ്പി.എന്നാല്‍ ഒരാഴ്ചക്ക് ശേഷം കണ്ടു മുട്ടിയപ്പോള്‍ അവള്‍ക്ക് പറയാനുണ്ടായിരുന്നത് ഇതായിരുന്നു: "അടുത്ത മാസം എന്റെ വിവാഹമാണ് , തീര്‍ച്ചയായും വരണം". ആദ്യാനുരാഗം തന്നെ ദുരന്ത പര്യവസായിയായെങ്കിലും(അവള്‍ക്ക് ശുഭ പര്യവസായിയും) അവന്‍ തന്റെ 'പ്രണയാന്വേഷണ പരീക്ഷണങ്ങള്‍' തുടര്‍ന്നു. പക്ഷെ ആരെയൊക്കെ അവന്‍ പ്രണയിച്ചോ അവരുടെയെല്ലാം വിവാഹം പെട്ടെന്ന്‍ നടന്നു (അവനുമായിട്ടല്ല!). ഇപ്പോള്‍ അവന്‍ നടത്തുന്ന മാര്യേജ് ബ്യുരോയുടെ പരസ്യ വാചകം ഇതാണ് "മംഗല്യ സ്വപ്നം പൂവണിയുന്നില്ലേ? വരൂ ഞാന്‍ പ്രണയിക്കാം"

വാടക മാതൃത്വം

Cross Posted on മുക്കൂറ്റി



പണ്ട് കുരുത്തം കെട്ട സന്തതികളോട് (എന്നോട് പറഞ്ഞിട്ടില്ല!) അമ്മമാര്‍ പറയാറുണ്ടായിരുന്നു " നിന്നെ പത്ത് മാസം ചുമന്ന് നൊന്ത് പെറ്റതിന്‌ ഇത് തന്നെ തിരിച്ച് തരണം. മാഞ്ചിയുടെ()തലമുറയോട് അമ്മമാര്‍ ഒരുപക്ഷേ ഇങ്ങനെ പറയുമായിരിക്കും " ലക്ഷങ്ങള്‍ കൊടുത്ത് നിന്നെ ഗര്‍ഭം ചുമപ്പിച്ചതിനു നീ എനിക്കിത് തന്നെ തരണം".

ഉഭയദിശാപ്രണയം

Cross Posted on  മുക്കൂറ്റി

ഒരുപാട് കാലം അവന്‍ അവളുടെ പിന്നാലെ നടന്നു; പ്രണയാഭ്യര്‍ത്ഥനയുമായി. ഇപ്പോള്‍  അവള്‍ അവനെത്തേടി നടക്കുന്നു: കൈക്കുഞ്ഞുമായി.